പൂമെത്തപ്പുറത്തു നിന്നെ ഞാൻ

പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും
പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും
ഓമൽ തളിരുടലിൽ കസ്തൂരി ചാറു പുരട്ടും
രാമച്ച വിശറിയാൽ വീശും
നിന്നെ രാമച്ച വിശറിയാൽ വീശും
(പൂമെത്ത..)

ചെഞ്ചോരി വായ്‌ മലരിൽ ചെന്തൊണ്ടി ചുണ്ടുകളിൽ
പുഞ്ചിരി പാലമൃതം ഒഴുകുമ്പോൾ
ശൃംഗാരം പദം പാടി മെയ്യാകെ കരം തലോടി
തങ്കമേ നിന്നെ തങ്കമേ നിന്നെ
തങ്കക്കുടമേ നിന്നെ...പറയൂല..ബാക്കി പറയൂല..
ഉം..ഉം... (പൂമെത്ത..)

കുന്തള കെട്ടഴിയും തൂമുല്ല പൂ പൊഴിയും
കുങ്കുമക്കുറി എന്നിൽ പതിയും
ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും
തങ്കമേ നിന്നെ ..തങ്കമേ നിന്നെ..
തങ്കക്കുടമേ നിന്നെ..പറയൂല..ബാക്കി പറയൂല..
ഉം..ഉം... (പൂമെത്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Poomethappurathu ninne njaan

Additional Info

Year: 
1982

അനുബന്ധവർത്തമാനം