കുന്നുമ്പുറത്തൊരു മിന്നലാട്ടം

കുന്നുമ്പുറത്തൊരു മിന്നലാട്ടം
കുഞ്ഞുണരമ്മിണിക്കുഞ്ഞുണര്
കുന്നത്തെ തേവരോ അമ്പിളിമാമനോ
കുഞ്ഞിന്റച്ഛനോ ആരാരോ
(കുന്നുമ്പുറത്തൊരു.. )

കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ
കണ്ടെന്നുപോലും നടിക്കൂല്ലാ
കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും
കണ്ണേലൊന്നു തുറക്കൂല്ലാ
കണ്ണേലൊന്നു തുറക്കൂല്ലാ
(കുന്നുമ്പുറത്തൊരു.. )

അമ്പിളിമാമനാണെങ്കിൽ കണ്ടാൽ
അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ
പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും
നേരം വെളുക്കുമ്പോ കാണൂല്ലാ
നേരം വെളുക്കുമ്പോ കാണൂല്ലാ
(കുന്നുമ്പുറത്തൊരു.. )

കുഞ്ഞിന്റെയച്ഛനാണെങ്കിൽ അയ്യാ
കുഞ്ഞിനെ താഴത്തു നിർത്തൂല്ലാ
പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും
വന്നാലൊരിക്കലും പോകൂല്ലാ
വന്നാലൊരിക്കലും പോകൂല്ലാ
(കുന്നുമ്പുറത്തൊരു.. )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnumpurathoru minnalaattam

Additional Info

അനുബന്ധവർത്തമാനം