കുഞ്ഞിക്കുറുമ്പൂയലാടി വാ
കുഞ്ഞിക്കുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിനകൊയ്യും കാലമായ്
മുത്ത് മുകില്‍ തേരിറങ്ങി വാ
കലമാന്‍ കുരുന്നെ മലർമഞ്ഞുമാസമായ്
പാലുലാവും കതിരുകൊത്തി പാടാന്‍ വാ
പഴംപാട്ടുപൂത്ത കറുകനാമ്പു തേടാന്‍ വാ
മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍
ഉള്ളം തുള്ളുന്നു മോഹമായ്
കുഞ്ഞിക്കുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിനകൊയ്യും കാലമായ്
അമ്പിളി പൊൻവളയും തോടകളും
അരമണി കിങ്ങിണിയും കാല്‍ത്തളയും
കരിമഷി ചാന്തുപൊട്ടും ചന്ദനവും
പുലരൊളി പൊന്നുരുക്കും മെയ്യഴകില്‍
മണിമിഴി ഒന്നുഴിഞ്ഞേ ഇല്ല
കണിമുത്തു മുത്തമിട്ടെ ഇല്ല
കരളിലെ കാണാത്തിങ്കളേ
ചിങ്കാരകാറ്റിന്‍ പൂരമേളമായ്
കുഞ്ഞിക്കറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിനകൊയ്യും കാലമായ്
ചെമ്പകചുണ്ടിണയിന്‍ മൊട്ടുതിരും
ചന്ദനപൂമ്പതക്കം തൊട്ടെടുക്കാന്‍
മാന്തളിര്‍ കഞ്ചുകത്തില്‍ കാത്തുവെയ്ക്കും
മാതള ചെമ്പഴുക്കേം കട്ടെടുക്കാന്‍
തുടുതുടെ പുന്നാരമായ് ഉള്ളിന്‍
നിറപൊലി ചില്ലോളമേ വാ വാ
കരളിലെ കാണാത്തിങ്കളേ
ചിങ്കാരകാറ്റിന്‍ പൂരമേളമായ്
കുഞ്ഞിക്കുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിനകൊയ്യും കാലമായ്
മുത്ത് മുകില്‍ തേരിറങ്ങി വാ
കലമാന്‍ കുരുന്നെ മലർമഞ്ഞുമാസമായ്
പാലുലാവും കതിരുകൊത്തി പാടാന്‍ വാ
പഴംപാട്ടുപൂത്ത കറുകനാമ്പു തേടാന്‍ വാ
മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍
ഉള്ളം തുള്ളുന്നു മോഹമായ്