ഒരു തരി കസ്തൂരി

ഒരു തരി കസ്തൂരി കുളിർമണം 
മെയ്യാകെ വേണം
മണിമയിൽ പൊൻതൂവൽ 
മുടിയിടെ ചൂടാനും വേണം
വാലുവെച്ചു കണ്ണെഴുതാൻ 
മേഘനീലപ്പീലി വേണം
മാരിവില്ലു തണലിട്ട ചില്ലുകൾക്ക്
ചേലയൊന്നു വേണം
ഒരു തരി കസ്തൂരി കുളിർമണം 
മെയ്യാകെ വേണം
മണിമയിൽ പൊൻതൂവൽ 
മുടിയിടെ ചൂടാനും വേണം

മിഴിയുടെ ചാരാക്കിളിവാതിലിൽ വന്നേതേതോ
കൊതിയുടെ താനാക്കിളി മകളെന്തേ മൊഴിയുന്നോ
ആരോ കാണാൻ വരുമെന്നോ
കനിവിൽ കളഭം തൊടുമെന്നോ ഓ...
ഒരു തരി കസ്തൂരി കുളിർമണം 
മെയ്യാകെ വേണം
മണിമയിൽ പൊൻതൂവൽ 
മുടിയിടെ ചൂടാനും വേണം

മനസ്സിലെ നറുചിരി ചങ്ങലവട്ടയിലൊളിമിന്നും
നിറതിരി താനേ കത്തുമൊരന്തിയിൽ
ആരാരോ 
മരതകമഞ്ചലിറങ്ങുന്നു
ചിരിയുടെ തമ്പുരു മീട്ടുന്നു ഓ...

ഒരു തരി കസ്തൂരി കുളിർമണം 
മെയ്യാകെ വേണം
മണിമയിൽ പൊൻതൂവൽ 
മുടിയിടേൽ ചൂടാനും വേണം
വാലുവെച്ചു കണ്ണെഴുതാൻ 
മേഘനീലപ്പീലി വേണം
മാരിവില്ലു തണലിട്ട ചില്ലുകൾക്ക്
ചേലയൊന്നു വേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru thari kasthoori