കുക്കുരു കുക്കു കുറുക്കൻ
അത്തിലി ഇത്തിലി പനങ്കിത്താലി
സെറ്റിമ സെറ്റിമസാ
അച്ഛനും കൊച്ചനും കൊച്ചനിയത്തീം
സെറ്റിമ സെറ്റിമസാ
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരികണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ചു
കൊമ്പത്തു നോക്കി നിന്നൂ (2)
ദൂരെ നിന്നു കളി പറഞ്ഞു
കുറുകും കുരുന്നു കാക്കക്കുരുവീ
എന്തിനെന്റെ കുട്ടിക്കുറുക്കാ
അരുതാത്ത കാര്യം നോക്കി കൊതിച്ചു
കുക്കുരു കുക്കു കുറുക്കൻ
ഉത്തരമന്നു പറഞ്ഞു
മുന്തിരി പുളിക്കുമെന്ന്
മുന്തിരികണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ചു
കൊമ്പത്തു നോക്കി നിന്നൂ
കടംകഥ പറഞ്ഞതു കേൾക്കാതെ
അതുവഴി പോയൊരു കുരങ്ങച്ചൻ
ചക്കരക്കുടത്തിൽ തല നീട്ടി
കുടുകുടെ കുടുങ്ങി തല കറങ്ങീ
കുറുക്കുനും കുരങ്ങനും കുടുങ്ങിയ
കഥയൊന്നു പറഞ്ഞു മതിമറന്നു
തക്കിടി മുക്കിടി താറാവും
പുത്തരി കൊത്തിയ തത്തമ്മേം
പച്ചമുളം കുഴലൂതി നടക്കണ
കുളിരും പൂങ്കാറ്റിൽ (കുക്കുരു...)
കുരങ്ങനും കുറുക്കനും അറിയാതെ
കരടിയും കിടുവയും കാണാതെ
ഇരപിടിക്കാൻ വന്നൊരിടിക്കടുവ
കടന്നൽകൂട്ടിലൊരടി കൊടുത്തേ
അടിമുടി ഇളകിയ കടന്നൽ പട കണ്ടു
കടുവ പിട പിടഞ്ഞേ
അക്കിടി പറ്റിയതറിയാതെ
ആ വഴി വന്നൊരു കാട്ടാന
കാട്ടുകടന്നൽ കടിയുടെ
എരിവും പുളിയും കൊണ്ടോടി (കുക്കുരു...)
---------------------------------------------------------