മാനഴകോ മയിലഴകോ (F)
ദിൽ ദിൽ വാലി ദിൽവാലി.. ദിൽ ദിൽ വാലി ദിൽവാലി..
ദിൽ ദിൽ വാലി ദിൽവാലി..ദിൽ ദിൽ വാലി ദിൽവാലി..
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ...
കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു...
മണിമുത്തഴകേ മതിയൊത്തഴകേ...
നിറപത്തരമാറ്റിൻ പെണ്ണഴകേ...
പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ...
കല്യാണപ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു...
കണ്മണി നിന്നെ ഒന്നു തൊടുമ്പോൾ
കൈവള എന്തിനു കളി പറഞ്ഞു...
കണി മുത്തഴകേ ചിരിയൊത്തഴകേ...
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകേ...
പാലഴകേ... പനിനീരഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ....