കിന്നരം മൂളുന്ന കാട്ടീന്നെനിക്കൊരു

 

കിന്നരം മൂളുന്ന കാട്ടീന്നെനിക്കൊരു
കിങ്ങിണിച്ചെപ്പു കളഞ്ഞു കിട്ടീ ഒരു
കിങ്ങിണിച്ചെപ്പു കളഞ്ഞു കിട്ടീ

തൊട്ടാൽ ചിരിക്കുമെൻ കിങ്ങിണിച്ചെപ്പിനെ
തൊട്ടിലിലിട്ടു ഞാൻ താരാട്ടീ മണി
ത്തൊട്ടിലിലിട്ടു ഞാൻ താരാട്ടി

കണ്ണെഴുതിച്ചപ്പോൾ പൊട്ടു തൊടീച്ചപ്പോൾ
കണ്ടവരെല്ലാം കൈ നീട്ടി
പഞ്ചാരപ്പുഞ്ചിരി കൈനീട്ടം ചോദിച്ചു
കണ്ണാന്തളിപ്പൂവും കൈനീട്ടി
(കിന്നരം ...)

ഒന്നാനാം തുമ്പിയും അവൾ പെറ്റ മക്കളും
മഞ്ഞക്കുറിമുണ്ട് കൊണ്ടന്നൂ
പൊന്നരളിപ്പൂവിൻ കിണ്ണത്തിലാരാണ്
പൊന്നും ചെറുതേനും കൊണ്ടന്നൂ
(കിന്നരം...)

മണ്ണപ്പം ചുട്ടു കളിക്കുമീ കൈകളിൽ
നെയ്യപ്പം ചുട്ടു ഞാൻ തരുമല്ലോ
പ്ലാവിലത്തൊപ്പിയണിയും നിനക്കൊരു
പീലിക്കിരീടം ഞാൻ തരുമല്ലോ
(കിന്നരം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinnaram moolunna

Additional Info

അനുബന്ധവർത്തമാനം