കിനാവിൽ ഏദൻ തോട്ടം (ഫീമെയിൽ വേർഷൻ )

 

കിനാവില്‍ ഏദന്‍തോട്ടം ഏതോ സ്വര്‍ഗ്ഗമായ്
വികാരം താളം ചേര്‍ക്കും ഗാനം മൂകമായ്
മോഹം നല്‍കും തേന്‍കനി വാങ്ങുമ്പോള്‍
കാലം എന്നും കാവല്‍നില്‍ക്കുമോ (കിനാവില്‍)

മദംപൊട്ടും ആത്മാവിന്‍ സുഖങ്ങള്‍ക്കു പിന്നില്‍ നിന്‍
മരിച്ച കിനാക്കള്‍തന്‍ സ്വരങ്ങളില്ലേ (2)
ഏദന്റെ വേദന മിഴിനീരില്‍ മൂടി നിന്‍
ഹൃദയം വിമൂകമായ് തേങ്ങുകില്ലേ (കിനാവില്‍)

ചിരിതൂകി നിന്നാലും യുഗങ്ങള്‍ക്കു പിന്നില്‍ നിന്‍
തളര്‍ന്ന നിശ്വാസത്തിന്‍ സ്വനങ്ങളില്ലേ (2)
പാപങ്ങളേകുന്ന മുള്‍മുടി ചൂടി നീ
ഇനിയും വിഷാദങ്ങള്‍ തീര്‍ക്കുകില്ലേ (കിനാവില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinavin Edan thottam