കിനാവിൽ ഏദൻ തോട്ടം

കിനാവില്‍ ഏദന്‍ തോട്ടം ഏതോ സ്വര്‍ഗ്ഗമായ്
വികാരം താളം ചേര്‍ക്കും മൌനം ഗാനമായ് (2)
മോഹം നല്‍കും തേന്‍ കനി വാങ്ങുമ്പോള്‍
കാലം എന്നും കാവല്‍ നില്‍ക്കുമോ (കിനാവില്‍...)

നിറം ചാര്‍ത്തുമാത്മാവിന്‍ സുഖങ്ങള്‍ക്കു പിന്നില്‍ നിന്‍
വിടര്‍ന്ന കിനാക്കള്‍ തന്‍ സ്വരങ്ങളല്ലേ (2)
ഏദന്റെ ഓര്‍മകള്‍ മിഴിവേകും വേളയില്‍
ഹൃദയം വിമൂകമായ് പാടുകില്ലെ (കിനാവില്‍...)

ചിരി തൂകി നില്‍ക്കുമ്പോള്‍ യുഗങ്ങള്‍ക്കു മുന്നില്‍ നീ
ഒരു സ്വപ്ന രേണു പോല്‍ വിടരുകില്ലേ (2)
മോഹങ്ങളേകുന്ന പൊന്മണി വീണ നിന്‍
കതിര്‍ ചൂടുമാത്മാവിന്‍ കാവ്യമല്ലേ (കിനാവില്‍..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinavin Edan thottam

Additional Info

അനുബന്ധവർത്തമാനം