കാറ്റിലിളകും കതിരൊളി പോലെ

കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്
കാർത്തിക പൊൻ കതിരൊളി പോലെ
ആറ്റമാടും നിൻ മനസ്സ്
കൂരിരുട്ടിൽ പൂത്തു വിടർന്നൊരു വർണ്ണ പൊന്നുഷസ്സ്
കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്

എത്ര കടലാസ്സു പൂവുകളിൽ ഞാൻ മുത്തീ മധു തേടി
കൃഷ്ണതുളസി കതിരായമ്പല മുറ്റത്തു പൂത്തു നീ
ഇതു വരെ കാണാത്തൊരത്തൊരതിഥി
ഇരുവരെ ചേർക്കുന്നു നിയതി
കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്

എത്ര മദഗന്ധ ഗായകരെന്നെ ചുറ്റീ മണം തേടി
സ്വപ്ന ചിറകിൽ പാടിയണഞ്ഞൂ സ്വർഗ്ഗത്തു നിന്നും നീ
ഇതു വരെ കേൾക്കാത്ത താളം
ഇരുവരെ ചേർക്കുന്നു രാഗം
കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattililakum kathiroli

Additional Info

അനുബന്ധവർത്തമാനം