കസ്തൂരിപ്പൊട്ടു മാഞ്ഞു
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു
കല്യാണ സൗഗന്ധികപ്പൂ പൊഴിഞ്ഞു
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു
കണ്ണാടിക്കവിളെന്തേ ചുവന്നൂ
നിന്റെ കണ്മഷി എന്തിവിടെ പരന്നൂ
ചുണ്ടിലെങ്ങനെ ചോര പൊടിഞ്ഞു
സുന്ദരവദനം വിയർപ്പ് നിറഞ്ഞൂ
പറയൂല്ലാ ഞാൻ പറയൂല്ലാ
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു
കൈവള എന്തു കൊണ്ടാണുടഞ്ഞു
നിന്റെ കാശ്മീര പട്ടുസാരി ഉലഞ്ഞു
കള്ളപുഞ്ചിരി വന്നു തടഞ്ഞു
കണ്ണുകളെന്തേ പാതിയടഞ്ഞൂ
പറയൂല്ലാ ഞാൻ പറയൂല്ലാ
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു
കരളും കരളും ഒന്നായ് ഉറഞ്ഞു
പിന്നെ കയ്യും മെയ്യും തമ്മിൽ പിണഞ്ഞു
മലർശരനാവനാഴി ഒഴിഞ്ഞു - നമ്മൾ
മധുവിധുരാത്രി എന്തെന്നറിഞ്ഞു
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു
കല്യാണ സൗഗന്ധികപ്പൂ പൊഴിഞ്ഞു
കസ്തൂരി പൊട്ട് മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു