വിരലുകളില്ലാത്ത വിദ്വാന്റെ

എന്തിനു നൽകി..
വീണയെന്തിനു നൽകി...

വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ 
വീണയെന്തിനു നൽകി
കണ്ണുകാണാ കുരുടന്റെ മുന്നിൽ
കണ്ണാടിയെന്തിനു കാട്ടീ
വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ 
വീണയെന്തിനു നൽകി

ചൈതന്യമറ്റൊരു ദേവന്റെ മാറിൽ
ചാർത്തീ പൂജാപുഷ്പം - എന്തിനു
ചാർത്തീ പൂജാപുഷ്പം

മനസ്സിൽ...
മനസ്സിൽ മധുരസ്വപ്നങ്ങളുമായ്‌
മാൻകണ്ണുകളിൽ സങ്കൽപവുമായ്‌
മാലയിട്ടു വരിച്ചു നിന്നെ
മാലാഖ പോലൊരു മനസ്വിനീ
വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ 
വീണയെന്തിനു നൽകി

കൈവളയല്ലാ അണിയിച്ചവളെ
കൈവിലങ്ങുകളാണല്ലോ
കഴുത്തിലിട്ടതു താലിയല്ല 
കരിനാഗത്തിനെയാണല്ലോ
ഉടഞ്ഞ ശംഖാണല്ലോ നീ ഇനി
ഉയരുകയില്ലാ നാദം
പൊളിഞ്ഞ പുല്ലങ്കുഴലാണിനിയതിൽ
പൊങ്ങിവരില്ലാ സംഗീതം

പൊട്ടിപ്പോയോരു പളുങ്കുപാത്രം
ഒട്ടിച്ചേരുകയില്ലാ
പട്ടമരം നീ - പാഴ്‌മരം നീ..
പട്ടമരം നീ പാഴ്‌മരം നീ
പട്ടടയല്ലോ ശരണം - നിൻ
പട്ടടയല്ലോ ശരണം...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viralukalillatha vidwante

Additional Info

Year: 
1969

അനുബന്ധവർത്തമാനം