കോടിജന്മമെടുത്താലും
Music:
Lyricist:
Singer:
Film/album:
കോടിജന്മമെടുത്താലും
ആരു തന്നെയെതിര്‍ത്താലും
കൂടവേ നിന്‍ നിഴല്‍ പോലെ പോരുമേ ദേവാ...
രാജമല്ലികേ ഹൃദയവനികയില്‍
രാഗസൗരഭം പൂശി നീ (2)
രാവും പകലും മനസ്സിന്നുള്ളില്‍
രാസക്രീഡ നടത്തി നീ
രാഗലോലയെന്‍ ഹൃദയസരസ്സില്‍
രാജഹംസമായ് വന്നു നീ
നിന്‍ കാല്‍ച്ചിലമ്പൊലി കേട്ടെന്‍ ചിന്താ-
ഗോവൃന്ദങ്ങള്‍ ചാഞ്ചാടീ
പ്രേമയമുനയില്‍ മധുരവികാര
ഗോപകുമാരികള്‍ നീരാടീ
ആശകളാം അശ്വങ്ങള്‍ പൂട്ടി നിന്‍
അമ്പാടിയില്‍ ഞാന്‍ തേരോട്ടീ
മോഹതരളിത രാധയായ് ഞാന്‍
ദാഹജലത്തിനു കൈനീട്ടി
ദിവ്യാമൃതമില്ലെന്റെ കയ്യില്‍
ദേവസ്ത്രീയായ് മാറ്റുവാന്‍
കിരീടവും ചെങ്കോലുമില്ല
ചക്രവര്‍ത്തിനിയാക്കുവാന്‍
ജീവിതമാല്യവുമായ് ഞാന്‍ നിന്‍
ശ്രീകോവിലില്‍വന്നൊരു മഞ്ജുള
കല്‍പ്പന നല്‍കൂ നിന്‍ തിരുമാറില്‍
അര്‍പ്പിക്കാനീ വനമാലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kodi janmameduthalum
Additional Info
Year:
1969
ഗാനശാഖ: