കറുത്തരാവിന്റെ - F

കറുത്തരാവിന്റെ കന്നിക്കിടാവൊരു
വെളുത്ത മുത്ത്
കടൽകടന്നും കണ്ണീർകടഞ്ഞും 
പിറന്ന മുത്ത്
വെളുത്തമുത്തിനു തണല് നൽകാൻ
നീലക്കുടയുണ്ട്
വെളുത്തമുത്തിനു കിടന്നുറങ്ങാൻ
വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിനു തപസ്സിരുന്നു
താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാൻ
താരകപ്പൊന്ന് 
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കീ
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ
(കറുത്തരാവിന്റെ...)

കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ
കണ്ടു മോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ
കുതികുതിച്ചൂ
കുതിച്ചുചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചു
മദിച്ചുവന്നൊരു മുത്തോ കടലിൻ
മടിയിൽ വീണു
(കറുത്തരാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karutharavinte - F

Additional Info

Year: 
2001

അനുബന്ധവർത്തമാനം