അമ്മയും നന്മയുമൊന്നാണ്
അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
(അമ്മയും നന്മയുമൊന്നാണ്)
ഒറ്റയായൊന്നുമില്ലൊന്നുമില്ല
ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ (2)
ഒറ്റയ്ക്കു വന്നു പിറക്കുന്നുവെങ്കിലും
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്
(അമ്മയും നന്മയുമൊന്നാണ്)
നിറവും മണവും വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ് (2)
ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ്
പുഴയായ പുഴയൊക്കെ പുഴയാണ്
(അമ്മയും നന്മയുമൊന്നാണ്)
ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം (2)
സ്നേഹമായി നന്മയായി
ഈ ലോകം സുന്ദരമാക്കുക നാം
ഈ ലോകം സുന്ദരമാക്കുക നാം
ഈ ലോകം സുന്ദരമാക്കുക നാം
(അമ്മയും നന്മയുമൊന്നാണ്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ammayum nanmayumonnanu