കരിമേഘത്തഴപ്പിലും
കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലും കരയൊന്നുണ്ട്
കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലും കരയൊന്നുണ്ട്
കറുത്ത വാവറുതിയിൽ ഉദിക്കും പൂനിലാവുണ്ട്
കദനത്തിൻ പുഴക്കരെ കടവൊന്നുണ്ട് തോണി-
ക്കടവൊന്നുണ്ട്
തുറക്കുന്നുണ്ടേ മുന്നിൽ തുറക്കുന്നേ
കസവിന്റെ വിരിയിട്ട കിനാവിൻ വാതിൽ
തുറക്കുന്നുണ്ടേ മുന്നിൽ തുറക്കുന്നേ
കസവിന്റെ വിരിയിട്ട കിനാവിൻ വാതിൽ ... വാതിൽ
വിയർക്കുമീ വേനലിന്റെ നെടുമ്പാത തീർന്നുപോകും
വഴിത്തണൽ ഇളംകാറ്റിൽ കുട നിവർത്തും
നിറങ്ങളും സ്വരങ്ങളും തിരികെ വരും
മപനിസ മപനിസ മപനിരിസാ
പാധ പമപധനിസ ... പാധ പമപധനിസ ...
പാധ പമപധനിസ ... പാധ പമപധനിസ ...
വെളുക്കുന്നുണ്ടേ രാവ് വെളുക്കുന്നേ
സുബഹിപ്പൊൻ കതിർവെട്ടം പരക്കുന്നുണ്ടേ
വെളുക്കുന്നുണ്ടേ രാവ് വെളുക്കുന്നേ
സുബഹിപ്പൊൻ കതിർവെട്ടം പരക്കുന്നുണ്ടേ ... പരക്കുന്നുണ്ടേ
മനസ്സിലെ മണിപ്പിറാവുറക്കം വിട്ടുണരുന്നു
വെളിച്ചത്തിൻ മിനാരത്തിൽ ഉയർന്നീടുന്നു
പുതുമഴ വരുമെന്ന് കുറുകീടുന്നൂ
മപനിസ മപനിസ മപനിരിസാ
കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലും കരയൊന്നുണ്ട്
കറുത്ത വാവറുതിയിൽ ഉദിക്കും പൂനിലാവുണ്ട്
കദനത്തിൻ പുഴക്കരെ കടവൊന്നുണ്ട് തോണി-
ക്കടവൊന്നുണ്ട്
Additional Info
വുഡ് വിൻഡ്സ് | |
എസ്രാജ് | |
ബാസ് ഗിറ്റാർസ് | |
ലീഡ് ഗിത്താർ | |
വയലിൻ |