ആകാശമൗനം നിറയുമാഴമേ

ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ
അതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേ
ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ 
ഒരു കുടന്ന നീർ തൂകീടുമോ വാനമേ ...
ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ

കാണാച്ചുമടുകളാൽ അടി പതറി ചായുകയായ്
വേനലിൻ വെയിലെരിയും വീഥിയിൽ
തീരാതേ വീണ്ടുമീ യാനം

ഏതോ മറവികളിൽ പതറിടുമാ കാലടികൾ
വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ

ഓ ... ഓ ...

ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ
ആരുടെ പ്രിയമെഴും ഓർമ്മപോൽ
മൂടുന്നു വീണ്ടുമീ മൗനം

തല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ്
പാതയിൽ ഗതിയറിയാ യാത്രയിൽ
എങ്ങാണോ കാവൽമാടം

ഓ ...ഓ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aakasha Maunam Nirayumaazhame