കൺവാതിൽ ചാരാതെ

കണ്‍വാതില്‍ ചാരാതെ കണ്‍മണിയേ
ഉയിരിന്‍ തിരിയായ് നീ തെളിയേ..
പലനാളു മുന്‍പെ  നിന്നെ മിഴിയാലേ 
ഞാന്‍ കണ്ടറിഞ്ഞ പോലെ കനവാകെ 

ഇതള്‍ പോല്‍ വിരിഞ്ഞും കടല്‍ പോല്‍ കവിഞ്ഞും 
ഓരോ നാളും ചായം തൂകീ
വിരല്‍ പോല്‍ തിരഞ്ഞും തൊടുമ്പോള്‍ പിടഞ്ഞും 
ചൊല്ലാന്‍ വയ്യാ മോഹം കൂടെ
നിറമിഴികളിലോര്‍മ്മകള്‍ തിളങ്ങുന്ന നേരം 
നിന്നിലാടും എന്നിലാകെ നിറയെ നിറയെ മധുരം
(കണ്‍വാതില്‍ ... )

കാണും മുന്‍പേ നാം കണ്ടെന്നോ 
ഏതോ സങ്കല്‍‌പ്പ നാളില്‍
ആരും തേടാത്ത ദ്വീപായ് ഞാന്‍
നേരായ് നീയെന്നെ പൊതിയുന്നുവോ
ഇതുവഴിയേ ഇരുള്‍ കാണുമേറെ
ഇന്നു നീയാം പുസ്തകത്തില്‍
കനവായ് എന്നെ എഴുതാം 
(കണ്‍വാതില്‍ ... ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanvathil charathe

Additional Info

Year: 
2020

അനുബന്ധവർത്തമാനം