അരികിൻ അരികിൽ

അരികിന്നരികില്‍ ആരോ അറിയാതെ
തഴുകാനണയുന്നുണ്ടേ പറയാതെ
വെറുതെ വെറുതെ തോന്നും കഥയാണോ
ഹൃദയം കവിയും നീയെന്‍ നേരാണോ

ഇനിയും നാം തമ്മില്‍  അലിയാനീ മണ്ണില്‍
ഒരു കോടി ജന്മങ്ങള്‍ പുലരും
ശരിയോ കനവോ കാതില്‍ ചൊല്ലാമോ
ശരിയും കനവായ് മെല്ലെ മായുന്നു

ഇരുളയണനേരം ജനലഴികളിലായ്  ഞാന്‍ 
തേന്‍നിലാവാകാം 
ചുവരുകളിതിനുള്ളില്‍ ഒരു മെഴുതിരിയായ് നിന്‍ 
മഞ്ഞില്‍ ചൂടേകിടാം
ഒരു കുഞ്ഞുപാട്ടായ് ഞാനുണരാം
അതില്‍ നിന്‍വിരല്‍തുമ്പാല്‍ വരികള്‍ പകര്‍ന്നീടാം
നെറുകില്‍ മറുകില്‍ മുത്തം ചൂടീടാം
മുടില്‍ മടിയില്‍ മെല്ലെ ചാഞ്ഞീടാം

ഇനിയും നാം  തമ്മില്‍ അലിയാനീ മണ്ണില്‍
ഒരു കോടി ജന്മങ്ങള്‍ വരുമോ
ശരിയും കനവും തമ്മില്‍ മാറുന്നു
ശരിയും കനവായ് മെല്ലെ മായുന്നു
ഇരവും പകലും ഒന്നായ് നീളുന്നു ഇവിടെ ... 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arikin arikil