കണ്ണിൽ തേടി ആരാരും

കണ്ണിൽ..തേടി ആരാരും കാണാതേ മോഹം

ഏതോ ....ഈണം കാതോരം പാടാതേ മൗനം

നീയെന്നൊരാ ചേരുന്ന നാൾ

നീരാഴവും നീഹാരം

മൺപാതയിൽ നാമെന്ന കാൽപ്പാടുകൾ ഒന്നാകവേ

മ് മ് മ് മ് ....

മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല്

അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി

മധുരാധരീ.....ആ .....ആ ....

 

ജന്മങ്ങൾക്കിപ്പുറം നാമെന്നോരേടിൽ

സ്നേഹാക്ഷരങ്ങൾ കോറുന്നിതെന്തേ

നീർ മാതളങ്ങൾ പൂക്കുന്ന രാവിൽ

ഈണത്തിലാക്കി പാടുവാനായ്

ഈറൻ നിലാവിൽ ആ ..

ഈറൻ നിലാവിൽ ഇല്ലിമുളം തണ്ടിൽ

ചായുന്ന കാറ്റിൻ പ്രണയമാവാം

 

മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല്

അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി

നീയെന്നൊരാ ചേരുന്ന നാൾ

നീരാഴവും നീഹാരം

മൺപാതയിൽ നാമെന്ന കാൽപ്പാടുകൾ ഒന്നാകവേ

ആ ...

മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല്

അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി .

മധുരാധരീ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil thedi ararum