കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല

കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...) താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ പ്രേമിച്ചതോർത്തു കോണ്ടോ കളിവാക്കോതി കവിളിൽ നുള്ളി കൈ കൊട്ടിച്ചിരിച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...) താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ ദാഹിച്ചു വന്നതോർത്തോ അറിയാതേതോ ലഹരിയിൽ നിന്റെ കൈവളകൾ ഉടച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kannezhuthi pottu thottu

Additional Info

അനുബന്ധവർത്തമാനം