ചെല്ല് ചെല്ല് മേനകേ

ചെല്ല് ചെല്ല് മേനകേ നീ ചെല്ല്
കളിചൊല്ലും കൈവള ചാര്‍ത്തി
അല്ലിപ്പൂമുത്തു ചാര്‍ത്തി ചെല്ല്
നീ ചെല്ല് നീ ചെല്ല് മേനകേ
(ചെല്ല് ചെല്ല്...)

കളമധുരം കാല്‍ച്ചിലമ്പ് പാടും
ഒരു കവിതപോലെ നീ നടനമാടും
ആടൂ മേനകേ നൃത്തമാടൂ ഉം..
കളമധുരം കാല്‍ച്ചിലമ്പ് പാടും
ഒരു കവിതപോലെ നീ നടനമാടും
കാമിനി നിന്‍ ലാവണ്യജ്വാലയില്‍
വീണെരിയുന്നു മാമുനി മാനസം പോലും
അളിവേണീ - കളവാണീ
അളിവേണീ കളവാണീ
അണിഞ്ഞു ചെല്ല് അണിഞ്ഞു ചെല്ല്
കിത്‌നാ സുന്ദർ ‍ഹേ ബേട്ടീ!
(ചെല്ല് ചെല്ല്...)

ഹൃദയത്തിന്‍ മാതളപ്പൂമൊട്ടില്‍ ‍
നറുമധു നിറയെ പവിഴനുര മിന്നി
ആ സഖി നിന്‍ താരുണ്യം...
പാനോപചാരത്തിന്ന്‌
ആരെ വിമൂകം വിളിപ്പൂ
മലര്‍വേണീ - മധുവാണീ
മലര്‍വേണി മധുവാണി
മനസ്സു ചൊല്ല് മനസ്സു ചൊല്ല്
അരേ ബാപ്‌രേ ബാപ്!
(ചെല്ല് ചെല്ല്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chellu chellu menake

Additional Info

Year: 
1975

അനുബന്ധവർത്തമാനം