പ്രേമത്തിന് കണ്ണില്ല
Music:
Lyricist:
Singer:
Film/album:
പ്രേമത്തിന് ... കണ്ണില്ലാ..
അയ്യയ്യേ ഇങ്ങോര്‍ക്കു നാണമില്ലേ..
പ്രേമത്തിന് കണ്ണില്ല
കണ്ണില്ല മൂക്കില്ല നാക്കില്ല
പ്രണയത്തിനു പ്രായമില്ല
ആണും പെണ്ണും ഭേദമില്ല
(പ്രേമത്തിന്..)
ആകയാല്‍ നാം
പ്രണയത്തെ വാഴ്ത്തിപ്പാടാം
ആകയാല്‍ നാം
പ്രണയത്തെ വാഴ്ത്തിപ്പാടാം
ഏദന്‍തോട്ടത്തില്‍ ആരംഭം -പിന്നെ
തൊഴുത്തിലും തൊടിയിലും
കുളത്തിന്റെ പടിയിലും
എഴുത്തുപള്ളിയിലും തുടരുന്നു
(ഏദന്‍തോട്ടത്തില്‍..)
പ്രണയം രാജ്യം ഭരിക്കുന്നു അള്ളോ
പ്രണയം രാജ്യം ഭരിക്കുന്നു എന്റെയള്ളോ
നിന്റെ പ്രേമം എന്റെ എല്ലൊടിക്കുന്നേ... (പ്രേമത്തിന്..)
പ്രേമമെന്നാലൊരു ലഹരി -അതു
പൈങ്കിളിക്കഥയിലും സിനിമാപ്പാട്ടിലും
പളുങ്കുമണിപോലെ നുരയുന്നൂ
(പ്രേമമെന്നാലൊരു..)
പ്രേമം ഭൂഗോളം തിരിക്കുന്നൂ
പ്രേമം ഭൂഗോളം തിരിക്കുന്നൂ
എന്റെ കൈ - കൈ - കൈ - കൈ
(പ്രേമത്തിന്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Premathinu kannilla
Additional Info
Year:
1975
ഗാനശാഖ: