കണ്‍‌മണി പെണ്‍‌മണിയേ - F

കണ്‍‌മണി പെണ്‍‌മണിയേ കാര്‍ത്തിക പൊന്‍‌കണിയേ (2) താരോ തളിരോ ആരാരോ കന്നിക്കനിയേ കണ്ണിന്‍ കുളിരേ മുത്തേ നിന്നെ താരാട്ടാം മലരേ മധുരത്തേനൂട്ടാം (കണ്‍‌മണി...)

പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന്‍ കുടമേ കരയരുതേ രാരീരം രാരോ രാരീരം രാരോ പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന്‍ കുടമേ കരയരുതേ പുലരിക്കതിരേ പുളകക്കുരുന്നേ അഴകേ നീയെന്നാലോലം അഴകേ നീയെന്നാലോലം (കണ്‍‌മണി...)

അച്ഛന്  വേണേലും  തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ അച്ഛന്  വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ കണ്ണേ പൊന്നേ കണിവെള്ളരിയേ കരളേ നീയെന്‍ കൈനീട്ടം കരളേ നീയെന്‍ കൈനീട്ടം (കണ്‍‌മണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmani penmaniye - F

Additional Info

Year: 
1983

അനുബന്ധവർത്തമാനം