കൊഞ്ചിനിന്ന പഞ്ചമിയോ

കൊഞ്ചിനിന്ന പഞ്ചമിയോ
കോമളമാം പുഞ്ചിരിയോ
കൊന്നപ്പൂക്കണിയോ മുന്നില്‍
ചിരിയുണര്‍ത്തിവാ അരികിലൊഴുകിവാ

വെണ്ണിലാവുപോല്‍ രാവില്‍ വന്നു നീ (2)
രാഗലോലയായ് ലഹരിയിലലിയാന്‍
മലര്‍നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍
ആ. . . ആ. . . 

കണിപ്പൂവുപോല്‍ കണ്ടു നിന്നെ ഞാന്‍
കണിപ്പൂവുപോല്‍ കണ്ടു നിന്നെ ഞാന്‍
മോഹമുഗ്ദ്ധയായ് മിഴികളിലണിയാന്‍
കുളിര്‍ വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍

കൊഞ്ചിനിന്ന പഞ്ചമിയോ
കോമളമാം പുഞ്ചിരിയോ
കൊന്നപ്പൂക്കണിയോ മുന്നില്‍
ചിരിയുണര്‍ത്തിവാ അരികിലൊഴുകിവാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Konchi ninna panchamiyo

Additional Info

അനുബന്ധവർത്തമാനം