താളം ശ്രുതിലയ താളം

താളം ശ്രുതിലയ താളം
രാഗം അനുപമരാഗം
സ്വപ്നം സുഖമൊരു സ്വപ്നം
ഭാവം മധുരിത ഭാവം

താനേ രാഗം പാടിയ മോഹം
താരും തളിരും ചൂടി
ആ. . . . 
നിസ  നിസഗ സഗപ ഗപധ പധനി ധനിസാ
താനേ രാഗം പാടിയ മോഹം
താരും തളിരും ചൂടി
മിഴികള്‍ തേടും മൊഴികളിലേതോ
സ്വരമഞ്ജരിതന്‍ ഗീതമുണര്‍ന്നൂ
നിന്‍ മണി നൂപുര ശിഞ്ചിത രാഗം
കന്മദ പുഷ്പ മരന്ദപരാഗം
മകരന്ദമുണരുന്നു ദാഹം
മനമാകെ മധുമാസഭാവം

താളം ശ്രുതിലയ താളം
രാഗം അനുപമരാഗം
സ്വപ്നം സുഖമൊരു സ്വപ്നം
ഭാവം മധുരിത ഭാവം
 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Thaalam sruthilaya thaalam

Additional Info

അനുബന്ധവർത്തമാനം