കാനനപ്പൊയ്കയിൽ കളഭം കലക്കാൻ
Music:
Lyricist:
Singer:
Film/album:
കാനനപ്പൊയ്കയിൽ കളഭം കലക്കാൻ
മാനം വിട്ടിറങ്ങിയ പൂനിലാവേ
നാളത്തെ ഞങ്ങളുടെ കല്യാണപ്പന്തലിൽ
മാലേയതാലവുമായ് നീ വരേണം (കാനന...)
തോഴിമാരോടൊത്തു നീ വരേണം
പാതിരപ്പന്തലിൽ പനിനീർമഴയിൽ
മോതിരം മാറുന്ന രാത്രി മുല്ലേ
മാറത്തു മയങ്ങുന്ന കല്യാണമാലയ്ക്ക്
മായാത്ത സൗരഭം നീ തരേണം (കാനന...)
പ്രേമത്തിൻ ദിവ്യമാം സംഗീതം മൂളി മൂളി
കാമുകനായ് ചുറ്റും ഇളം കാറ്റേ
മംഗല്യവേളയിൽ മാലോകർ കേൾക്കുവാൻ
മംഗളപത്രം ചൊല്ലിടേണം നിന്റെ
മംഗളപത്രം ചൊല്ലിടേണം (കാനന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanana poikayil kalabham
Additional Info
ഗാനശാഖ: