വാസരക്ഷേത്രത്തിൻ നട തുറന്നു

ആ...ആ...ആ...
വാസരക്ഷേത്രത്തിൻ നട തുറന്നു
വസന്തം പൂക്കൂട കൊണ്ടു വന്നു (2)
വിഭാതഗോപുര നടയിൽ നിന്നും
തുഷാരയവനിക നീക്കൂ.. 
പൂജാരി ..പൂജാരി..പൂജാരി (വാസര...)

നീലമേഘം..  ശ്യാമളവീഥിയിൽ
പീലിക്കിരീടം കാണ്മൂ (2)
നിന്നുടെ പീലിക്കിരീടം കാണ്മൂ
മഞ്ഞല തന്നുടെയുള്ളിൽ ദേവന്റെ
മഞ്ജുള വിഗ്രഹം കാണ്മൂ
മഞ്ജുള വിഗ്രഹം കാണ്മൂ
ലലലലാ...ലലലല...ആ..ആ..(വാസര...)

മലയജസുരഭില മന്ദസമീരൻ
മന്ദാരവല്ലിയെ പുണർന്നൂ (2)
നാണിക്കും മന്ദാരവല്ലിയെ പുണർന്നൂ
മധുരമധുരമാം ഏതോ പല്ലവി
മാനസവിപഞ്ചിയിലുണർന്നൂ എന്നും
മാനസവിപഞ്ചിയിലുണർന്നൂ
ലലലലാ...ലലലല...ആ..ആ..(വാസര...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaasara kshethrathin

Additional Info

അനുബന്ധവർത്തമാനം