കല്യാണം കല്യാണം

കല്യാണം കല്യാണം ആരാവാരം
ഡും ഡും ഡും പീ പീ പീ താളംമേളം
പലനിലപ്പന്തല്‍ പരവതാനിച്ച നെഞ്ചില്‍
പറക്കുന്നു പുത്തന്‍ മണിയറ-
ക്കിളിക്കൊഞ്ചല്‍
മധുരം പങ്കിട്ടും മനസ്സു പങ്കിട്ടും
ഇണയ പ്രണയ മിഥുന സംഗമം
(കല്യാണം...)

നിലവിളക്കും നിറപറയും ചടങ്ങിനു വേണം
നിറമനങ്ങള്‍ പുലരിയെപ്പോൽ കതിരണിയേണം
ഇടംവലം ധാരാളമായ് 
അനുഗ്രഹം നല്‍കിയാലും
മധുവിധു വേളയിലെ 
ശ്രുതിലയ പല്ലവിയായ്
ഉരുകിയൊന്നാവാന്‍ ഇരുഹൃദയങ്ങള്‍
തമ്മില്‍ തമ്മില്‍ കണ്ടും കൊണ്ടും
ജന്മം മറികടക്കേണം
(കല്യാണം...)

വിരുന്നു കൊള്ളാന്‍ സ്വജനമെല്ലാം അണിനിരന്നേക്കാം
വിഭവമുണ്ണാന്‍ പരിചയക്കാര്‍ പലരുമുണ്ടാകാം
ചെറുക്കനും പെണ്ണിനുമായ് 
ഒരുക്കുന്ന മണ്ഡപവും
തനിത്തങ്ക മാലകളും മണിപ്പട്ടുചേലകളും
വധൂവരന്മാരേ നിമിഷ സങ്കല്പം
അതു നാളില്‍ നാളില്‍ നീളാന്‍ നിങ്ങള്‍ സ്വയമറിയേണം
(കല്യാണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kalyanam kalyanam

Additional Info

Year: 
1993

അനുബന്ധവർത്തമാനം