ജാലകം പിൻചുവരിൽ
ജാലകം പിൻചുവരില്‍ വിരിയുമ്പോള്‍
കുളിരോര്മകള്തന് ഇടനാഴിയില്‍ തിരയാം
മലരണിയും മധുവനവും മരുവനവും മലനിരയും
ഹാ മനസ്സേ നുകരു നുരയും
മദിരാലഹരിക്കനവെല്ലാം വീണ്ടും
(ജാലകം...)
ഏതു കൗമാരരതിയില് -തൂ
മാരി നീര്‍ത്തുള്ളിയായി അഴകേ
രാഗമേഘങ്ങളൊഴുകീ -പൂ
മാനമായോരെന് ഹൃദയം നിറയെ
താഴേക്കു നീ വീണെങ്കിലും പാഴാണൊരീ മണ്ചിപ്പിയില്
നനുനനെയസുലഭ നവമണിയുണരുക ലഹരിയിലലിയുക
ജാലകം പിൻചുവരില്‍ വിരിയുമ്പോള്‍
കുളിരോര്മകള്തന് ഇടനാഴിയില്‍ തിരയാം
മാതൃസങ്കല്പ്പമൊഴുകീ ഹാ
ചേറില്‍ വീണപ്പോഴല്ലേ മകനേ
ജീവിതത്തിന്റെയളവും നീ
തൂക്കിനോക്കി കുരുങ്ങിൽ വെറുതേ
ദൂരേക്കു നീ പോയെങ്കിലും
ചില്ലാകുമീ വെണ്കുപ്പിയില്
തെരുതെരെ നുരയുമീ വെയിലൊരു
ചെറുപത നുരയുക
(ജാലകം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jalakam pinchuvaril
Additional Info
Year:
1993
ഗാനശാഖ: