കളിയാടി തളിര്‍ ചൂടും

കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ഓ..കുളിരാടി തണല്‍തേടും ശലമോനെൻ പ്രിയ തോഴാ ഞാനീ മാറിൽ ചേരാൻ
ഓ പ്രേമം നിന്നിൽ വീഞ്ഞായ്
അകിൽമണമുതിർ മാറിൽ
അമരുമളവിൽ നീ ഇണയെഴുമിളമാനിൽ പുണരുക പ്രിയനേ 
മാതളങ്ങൾ തേൻ പഴങ്ങൾ ചൂടും നിൻ
പൂവനങ്ങൾ സ്വർഗ്ഗമാക്കി വാണീടാൻ
കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ഓ പ്രേമം നിന്നിൽ വീഞ്ഞായ്

ശാരോണിൽ പൂക്കും പൂവാണു നീ
തേടിത്തേടി ഞാനെത്തുന്ന നാൾ വന്നു (2)
ആരും കാണാ മീരാഗന്ധം നുകരുകയിനിയെന്നും
നിശ്വാസത്തിൻ തേനിൻ ഗന്ധം പകരുക പകരം നീ
തുടുത്തൊരധരദള കുടത്തിൽ മധുരമധു
ചുരത്തു അമൃത സുഖദം
കുതിർന്ന ചുംബനത്തിൽ അലിഞ്ഞ പൂമ്പൊടികൾ
ഉതിർന്നു സുകൃതവും
കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ
പ്രേമം നിന്നിൽ വീഞ്ഞായ് ഓ...

കേദാറിൽ മിന്നും കൂടാരം നീ
കാറ്റിൽ പാളി  വർണ്ണപ്പട്ടിൻ ജാലങ്ങൾ 
മഞ്ചം പൂശും ചന്ദനതൈലം ഉതിരണമിനി നമ്മിൽ
നെഞ്ചിൽ ചേർന്നീ രാത്രി മയങ്ങി തളരണമൊരു മെയ്യിൽ
ഉദിച്ചു പുലരി വന്നു വിളിച്ചു സുകൃതമയ മൃദുല മലയിലുണരും
പടർന്ന മിഴിമഷിയിൽ ഇരുണ്ട ചുണ്ടുകളെ ഉരുമി വിടർത്തിട്

കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ഓ..കുളിരാടി തണല്‍തേടും ശലമോനെൻ പ്രിയ തോഴാ ഞാനീ മാറിൽ ചേരാൻ
ഓ പ്രേമം നിന്നിൽ വീഞ്ഞായ്
അകിൽമണമുതിർ മാറിൽ
അമരുമളവിൽ നീ ഇണയെഴുമിളമാനിൽ പുണരുക പ്രിയനേ 
മാതളങ്ങൾ തേൻ പഴങ്ങൾ ചൂടും നിൻ
പൂവനങ്ങൾ സ്വർഗ്ഗമാക്കി വാണീടാൻ
കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ഓ പ്രേമം നിന്നിൽ വീഞ്ഞായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaliyaadithalirchoodum

Additional Info

Year: 
2004

അനുബന്ധവർത്തമാനം