മന്ദാരപ്പൂവെന്തേ പുലരിയൊടു
Music:
Lyricist:
Singer:
Raaga:
Film/album:
മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു
സിന്ദൂരം പോരെന്നോ ചൊടിയിതളിൽ
സമ്മാനം വേണ്ടെന്നോ
പുഴയിൽ അലകളെഴുതും കവിത കേൾക്കണ്ട
കസവു കുടയും ശലഭകളികൾ കാണണ്ടേ
ഇള വെയിലിനാൽ തളിർനാമ്പുകൾക്കമൃതാന്നമേകണ്ടേ
(മന്ദാര..)
ഇളം തിണ്ണപ്പായയിൽ രാമകഥ നുണഞ്ഞു
കൊണ്ടാശകൾ ചായണം തൊടിയിലെ
വിളകളിൽ പൊന്നായ് മിന്നാൻ
മണ്ണിലു വിണ്ണിലെ വർണ്ണമിണക്കാൻ
കണ്ണിനു പൊൻ കണി ഭംഗി വിടർത്താൻ
തിരിയിടും ഉതിർവെട്ടം നിറകതിരണിയട്ടെ
മനസ്സുകൾ നിറയട്ടെ
(മന്ദാര...)
മരത്തണൽ കുടയായ് താഴെയൊരു ഗുരുകുലമാകണം നീയിനി
പുതിയൊരു തലമുറ നന്നായ് വന്നാൽ
ഉള്ളിലെ നന്മകൾ അക്ഷരമുത്തായ്
വെള്ളിവിളക്കായ് നന്മതിലാക്കാൻ
എരിയുക കനലന്തി തിരികളിൽ
നിറമേകി പകരുക മനശാന്തി
(മന്ദാര,..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mantharapooventhe pulariyodu
Additional Info
Year:
2004
ഗാനശാഖ: