കടലേ കടലേ

കടലേ കടലേ കടലേ നീ
കൈനീട്ടി വിളിക്കും നിൻ പ്രേമസർവസ്വം
കുരുടനോ ബധിരനോ

ആകാശം നിൻ ഗാനം കേൾക്കുന്നുണ്ടോ
ആ കൺകൾ നിൻ നൃത്തം കാണുന്നുണ്ടോ
ആയിരം തിരി കത്തും ആ ദന്തഗോപുരത്തിൽ
ആ നീലവിഗ്രഹം ഉറക്കമാണോ
(കടലേ...)

കാമിനീ നിനക്കൊന്നുമറിയില്ല
പ്രേമിക്കാനല്ലാതറിയില്ലാ
മാടി വിളിക്കാനും പാടാനുമല്ലാതെ
മറ്റൊന്നും മറ്റൊന്നുമറിയില്ലാ
(കടലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadale kadale

Additional Info

അനുബന്ധവർത്തമാനം