കടലറിയില്ല - D
കടലറിയില്ല കരയറിയില്ല
കരളിൽ നിറയും പ്രണയോന്മാദം
അഴകേ...എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെൻ ജീവിതമധുരം
നിഴലായ്...കൂടെ പോരാം ഞാൻ
ഞാൻ തേടിയ ചന്ദ്രോദയമീ മുഖം
ഞാൻ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതൾ പോയൊരു പൂവു നീ
പൊടിമൂടിയ വിലയേറിയ മുത്തു നീ
പകരമായ് നൽകുവാൻ ചുടുമിഴിനീർ-
പ്പൂവും തേങ്ങും രാവും മാത്രം
കനവുകൾ നുരയുമീ തിരകളിൽ നീ വരൂ
(കടലറിയില്ല...)
കനൽമാറിയ ജ്വാലാമുഖമീ മനം
ഞാൻ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു നീ
വിധിയേകിയ കനിവേറിയ പൊരുളു നീ
പകരമായ് നൽകുവാൻ ഒരു തീരാ-
മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളിൽ നിറയുവാൻ
ഞാൻ വരും
(കടലറിയില്ല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalariyilla - D
Additional Info
Year:
1997
ഗാനശാഖ: