വീട്ടുമാവിൻ കൊമ്പിലെ

ഓഹോ....ഓ....ഹൊയ്

വീട്ടുമാവിന്‍ കൊമ്പിലെ 
കൂട്ടുകാരി പൈങ്കിളി 
എന്റെ മാരൻ വിരുന്നുവന്നാൽ 
പാട്ടുപാടാൻ പോരുമോ
(വീട്ടുമാവിൻ...)

ഓ....
കരളിന്റെ കതകുതുറന്നാൽ 
കാണുന്ന മാളികവീട്ടിൽ
വയ്യുമ്പം വൈകിവന്നൊരു സുൽത്താനേ 
കനവിന്റെ കരിവളയിട്ടു 
കാർകൂന്തൽ ചീകി മിനുക്കി
നെയ്ച്ചോറും വെച്ചു ഞാനിന്നൊരുങ്ങിയല്ലോ
ആറ്റുവഞ്ചിക്കടവിലെ കദളിവാഴത്തോപ്പില് 
ഓടിയെത്തും പുള്ളിമാനേ 
എന്റെ കൂടെ പോരുമോ
വീട്ടുമാവിന്‍ കൊമ്പിലെ 
കൂട്ടുകാരി പൈങ്കിളി 

ലലലല ലാലാലലലാലലാ
കിളിവാതിൽ പാതിയിലൂടെ 
കൈയെത്തും ദൂരത്തായി
പുഞ്ചിരിയും പൂനിലാവും വിരിഞ്ഞുവല്ലോ 
കാതോളം കണ്മഷിയിട്ടു 
കിളിവാലൻ വെറ്റില തിന്നു
കടവത്ത് കണ്ണുംനട്ട് കാത്തിരിപ്പൂ ഞാൻ
(വീട്ടുമാവിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veettumavin kombile