ഒരു രാവു കൊണ്ട്
ഒരു രാവുകൊണ്ടു തീര്‍ന്നുവോ
വസന്തപഞ്ചമി
ഇനിയെന്നു കാണും ഓമലേ
വിടര്‍ന്ന നിന്‍ മുഖം
പറയാതെ പോയതെന്തേ
പിടയുമെന്നെ ഒന്നു കാണാന്‍
ഇനി വരില്ലേ
ഒരു രാവുകൊണ്ടു തീര്‍ന്നുവോ
വസന്തപഞ്ചമി
വളരുമ്പോഴും വിടരുമ്പോഴും
കണികണ്ടു ഞാന്‍ ഒരു ജീവിതം
ഇന്നെന്നിലേ മഴവില്ലുകള്‍
ജലരേഖയായ് മായുന്നുവോ
എങ്ങാണു നീ എന്നോമലേ
ഒരു രാവുകൊണ്ടു തീര്‍ന്നുവോ
വസന്തപഞ്ചമി
മോഹങ്ങളും സങ്കല്‍പ്പവും
വെറുമോര്‍മ്മയായ് മരുവുമ്പോഴും
കിളിപോയോരീ പൂഞ്ചില്ലയില്‍
ഒരു കാവലായ് കഴിയുന്നു ഞാന്‍
എന്നോമലേ എങ്ങാണു നീ...
ഒരു രാവുകൊണ്ടു തീര്‍ന്നുവോ
വസന്തപഞ്ചമി
ഇനിയെന്നു കാണും ഓമലേ
വിടര്‍ന്ന നിന്‍ മുഖം
പറയാതെ പോയതെന്തേ
പിടയുമെന്നെ ഒന്നു കാണാന്‍
ഇനി വരില്ലേ
ഒരു രാവുകൊണ്ടു തീര്‍ന്നുവോ
വസന്തപഞ്ചമി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru raavu kondu
Additional Info
Year:
1997
ഗാനശാഖ: