കാണാപ്പൊന്നിൻ തീരം തേടി

കാണാപ്പൊന്നിൻ തീരം തേടാൻ
കല്യാണക്കുരുവീ നീ കൂടാമോ
അവിടെ പോകാൻ കനവിൻ തോണി
അണിയത്തിരിക്കാൻ നീ പോരാമോ
കടലലകൾ താണ്ടിയാ കരയെത്തുമ്പോൾ
അറബിപ്പൊന്നാഴത്തിൻ അറ നൽകാമോ
വൗഡൂര്യം പാകിയ മണിമുറ്റത്ത്
മഴവില്ലിൻ വിരിയിട്ടാൽ ഞാനും പോരാം (കാണാപ്പൊന്നിൻ..)

കുന്നിമണി കുന്നിറങ്ങി വന്നു
മുന്നിൽ നിന്നവളേ
അന്തിവെയിൽ പൂവാണു നീ
ചെല്ലച്ചെറു തുമ്പി പോലെ
മൂളിപ്പാട്ടുമായ് വന്ന
ശംഖെടുത്തു കൊണ്ടു പോയി
പുഞ്ചിരിച്ചുണ്ടിൽ തേന്മുറി അല്ലോ
കന്മദക്കണ്ണു കണ്ണാടിയല്ലോ
തീരാമോഹം നെഞ്ചിൽ രാഗം താനം പാടി
തെന്നലൊരു കൈത്താളം പാടി
കാണാപ്പൊന്നിൻ തീരം തേടാൻ
കല്യാണക്കുരുവീ നീ കൂടാമോ
കൂടെ പോന്നാൽ കൂട്ടായ് വന്നാൽ
വെണ്ണക്കൽ കൊട്ടാരം നൽകാമോ

തങ്കത്തരി മണ്ണിറമ്പിൽ
തട്ടമിട്ടിരുന്ന പെണ്ണേ
ഏഴഴകിൻ റാണിയല്ലോ നീ
നീലമണി പൂവിശറി വീശി വന്ന
യാമിനി തൻ
തേരിൽ വന്ന രാജനല്ലോ നീ
ചെമ്പനീർ പൂവിൻ സമ്മാനമല്ലോ
തൂമാനം പോലെ നിൻ നാണമല്ലോ
തീരാമോഹം നെഞ്ചിൽ രാഗം താളം പാടി
തെന്നലൊരു കൈത്താളം പാടി (കാണാപ്പൊന്നിൻ..)

------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanaapponnin Theeram Thedi

Additional Info

അനുബന്ധവർത്തമാനം