കാമിജനത്തിൻ

കാമിജനത്തിൻ കണ്മണിയേ ഞാൻ 

അലഘുരസമയ കനിയല്ലോ ഞാൻ 

വാരി വാരി പുണരുകെന്നെ

മോന്തു മോന്തുകീ പൂന്തേൻ നീ..

 

ഇത് കണ്ടാട്ടെൻ യൗവ്വനമാം

നിസ്തുല ദൈവീക സൃഷ്ടിയെ നീ

വളർമതി കപ്പം തരികില്ലയോ?

വനജമെൻ കാലിണ തൊഴുകില്ലയോ ?

 

വേദനയെന്തിനു സുഖനിനവിൽ

വേണ്ടതു മധുവിധു കുളിരിരവിൽ

പരിചൊടു സഖി ഞാൻ തഴുകുമ്പോൾ 

മൗനം എന്തേ എന്തിതു ചൊൽ..

 

കരളിനകത്തെ കൂട്ടിലിരുത്തീ

സുന്ദര സ്വർഗം കാണിച്ച്..

കളിയാടാം ഞാൻ നീ വരുമോ ഞാനരികിലില്ലയോ വിളയാടാൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaamijanathin

Additional Info

Year: 
1969

അനുബന്ധവർത്തമാനം