ഈ മലര് താൻ
ഈ മലര് താൻ ചൂടുവാൻ ..
ഈ മധുരം താനുണ്ണുവാൻ ..
നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും
തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ ..
മതിയിൽ മധുചന്ദ്രികയെന്നത് പോൽ
വനമുല്ലയിൽ സൗരഭമെന്നത് പോൽ
നീയെൻ കരളിൽ കുടികൊള്ളുകയാണീ ജീവിതമതിനായ് പേറുകയാം ..
നയനങ്ങളിൽ വന്നു പൊന്നൊളിയായ്
ഹൃദയത്തിലിരുന്നു സ്പന്ദനമായ്
സ്മരണാഞ്ജലിയിൽ മിഴിനീരു
പകർന്നഭിഷേകം ചെയ്യുകയാണിഹ ഞാൻ..
പ്രേമത്തിൻ വഞ്ചിതുഴഞ്ഞൊരുനാൾ
മരണത്തിൻ കടലു കടന്നു വരും
നിൻ കാലടിയിൽ പുഷ്പാർച്ചനയായീ
ജീവിതമൊരുനാൾ വീണുതിരും..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ee Malaru Thaan
Additional Info
Year:
1969
ഗാനശാഖ: