കാലമൊരു കാളവണ്ടിക്കാരന്‍

ഓഹോ ഓ...  ഓഹോ ഓ... 
കാലമൊരു കാളവണ്ടിക്കാരന്‍
കോടി കോടി യുഗങ്ങള്‍ തന്റെ
ആദിയന്തമില്ലാവഴിയില്‍
കാലമൊരു കാളവണ്ടിക്കാരന്‍ 
(കാലമൊരു...)

കറുത്ത രാവും വെളുത്ത പകലും
കറുത്ത രാവും വെളുത്ത പകലും
കഴുത്തിലേറ്റി വലിക്കുന്നൂ
കറുത്ത രാവും വെളുത്ത പകലും
കഴുത്തിലേറ്റി വലിക്കുന്നൂ
പാന്ഥര്‍ കേറിയിറങ്ങുന്നൂ
പാതയിതങ്ങിനെ നീളുന്നൂ 
(കാലമൊരു...)

തന്നുടെ താവളം വന്നാലപ്പോള്‍
താഴെയിറങ്ങണമെല്ലാരും
തന്നുടെ താവളം വന്നാലപ്പോള്‍
താഴെയിറങ്ങണമെല്ലാരും
ഓരോ പാന്ഥനുമുണ്ടേ തന്നുടെ
തീരാദുഖത്തിന്‍ മാറാപ്പ്
തീരാദുഖത്തിന്‍ മാറാപ്പ് 
(കാലമൊരു...)

ഓരോ ഭാണ്ഡവും തുറന്നു നോക്കൂ
ഓരോ ഭാണ്ഡവും തുറന്നു നോക്കൂ
ഓര്‍മ്മകളും കുറേ കണ്ണീരും
മണ്ണിലിറക്കും നാ‍ള്‍വരെയീ 
ഭാണ്ഡമെടുക്കാന്‍ നീ തന്നേ
ഭാണ്ഡമെടുക്കാന്‍ നീ തന്നേ
(കാലമൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalamoru

Additional Info

Year: 
1969

അനുബന്ധവർത്തമാനം