എന്തറിഞ്ഞു മണിവീണ പാവം
എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം
എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം
(എന്തറിഞ്ഞു...)
പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം
പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം
(എന്തറിഞ്ഞു...)
മീട്ടുന്ന വിരലിങ്കല്‍ ചെഞ്ചോര വന്നാല്‍
കേള്‍ക്കുന്നവര്‍ക്കതോ സിന്ദൂരപൂരം
മീട്ടുന്ന വിരലിങ്കല്‍ ചെഞ്ചോര വന്നാല്‍
കേള്‍ക്കുന്നവര്‍ക്കതോ സിന്ദൂരപൂരം
പ്രാണന്റെ കരുണാര്‍ദ്ര ഗദ്ഗദം ഞാനെന്‍
പാട്ടായി മാറ്റുന്ന കഥയാരറിഞ്ഞു
(എന്തറിഞ്ഞു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Entharinju maniveena
Additional Info
Year:
1969
ഗാനശാഖ: