ജോണിക്കുട്ടീ ജെയിംസേ

തനന താനനഏ തനന താനനേ തനന താനനേ താനേനാ
പാപപാ പാപപാ  പാപപാ  പാപാ
തനന താനനഏ തനന താനനേ തനന താനനേ താനേനാ
തനന താനനഏ തനന താനനേ 

എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ
എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ
എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ
എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ

കെട്ടും മട്ടും ഓരോ തരമാണെന്നാലും പണ്ടേ
പൊട്ടാനൂലിൽ കെട്ടും ഒരു ബന്ധം നമ്മക്കൊണ്ടേ
ആവോളം ചാവോളം ആന്റണി കൂട്ടുണ്ടേ
ചങ്കൂറ്റോം കയ്യൂക്കും മതി മതി എവനെയും എതിരിടുവാൻ

ആടടാ നീയാടടാ കൂത്താടടാ കൂട്ടക്കാരാ 
ചങ്കിനും ചങ്കായവർ കൂടും സുഖം വേറെയാടാ
ആടടാ നീയാടടാ കൂത്താടടാ കൂട്ടക്കാരാ
എന്തിനും ഏതേതിനും തോളോടു തോൾ ഞാനില്ലേടാ

എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ
എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ

ആ ... ആ ... 

ഏലേലേലേലേ ...

ഒടപ്പിറന്നോരേക്കാലും അടുപ്പത്തിലാവാനായി
ഉറപ്പിച്ച് മണ്ണിൽ വന്നിട്ടൊപ്പം ചേർന്നോര്
കരുത്തുള്ള തേക്കും വീട്ടീം അറുത്തിട്ടു പോകാം പക്ഷേ
മുറിക്കുവാനാവില്ലല്ലോ നമ്മടെ തായ്‌വേര്

കാണുകിൽ കനലാണേ ഇടനെഞ്ചിലോ കനിവാണേ
വഴികളിൽ തമ്മിലൊരു തണലായ് ഒഴുകിടാം ഒറ്റയൊരു നിഴലായ്
ഉലകിന് നടുവില് നിറയണ പുകിലിന് 
എതിരെ പൊരുതിയൊരു പട തുടരാം

ആടടാ നീയാടടാ കൂത്താടടാ കൂട്ടക്കാരാ 
ചങ്കിനും ചങ്കായവർ കൂടും സുഖം വേറെയാടാ
ആടടാ നീയാടടാ കൂത്താടടാ കൂട്ടക്കാരാ
എന്തിനും ഏതേതിനും തോളോടു തോൾ ഞാനില്ലേടാ

എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ
എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ

കെട്ടും മട്ടും ഓരോ തരമാണെന്നാലും പണ്ടേ
പൊട്ടാനൂലിൽ കെട്ടും ഒരു ബന്ധം നമ്മക്കൊണ്ടേ
ആവോളം ചാവോളം ആന്റണി കൂട്ടുണ്ടേ
ചങ്കൂറ്റോം കയ്യൂക്കും മതി മതി എവനെയും എതിരിടുവാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Johnykkutti Jamese