ചെല്ലക്കുരുവിക്ക്

മിഴിയിലെ ... കരുതലായ് ...
മുകിലുപോൽ .... കാവലായ് ....
കുരുന്നിളം തൂവലേ നിനക്കായ് മാത്രമീ
ചിരിക്കൂടു കൂട്ടി ഞാൻ നിറവോടേ

കുറുമ്പിന്റെ കൂട്ടുമായ് വിരുന്നെത്തിയിന്നവൾ
മഴത്തുള്ളിപോലെന്നിൽ മിഴിവോടെ
ചെരാതുപോൾ കെടാതെ നീ നാളമാകണം
നിലാവിൽ;ഓ കിനക്വുകൾ നൂറു കാണണം
ഏതിരവും പകലും നീളേ 
നീയിതുപോൽ അരികിൽ വേണം

ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...

താഴിട്ടതെല്ലാം താനേ തുറന്നീ പുലരിയിൽ ഉണരണം
നീരാഴമേതും നീഹാരമാകും ചിരികളിൽ തുടരണം
മാരിപെയ്ത രാവിൻ ചേലോടെ
പാതിനെയ്ത മോഹം കൂടേണം

മിഴികളിൽ നേർത്തൊരിളവെയിൽ ചേർത്തു
വഴികളിൽ നീയൊരുങ്ങേണം
ഒരു മഴപ്രാവ് ചിറകുമായ് വാനിൽ
ഉയരുക നീ ...

ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Chellakkuruvikku