ജന്മദിനം ജന്മദിനം

ജന്മദിനം ജന്മദിനം മന്മഥവർമ്മയ്ക്കു ജന്മദിനം മണിയറമനയിൽ മദനോൽസവം മായാനഗരത്തിൽ കദനോൽസവം (ജന്മദിനം..) മാണിക്യ കൽ വിളക്കുകൾ മതിലകത്തു കത്തിയ കാലം മംഗല്യശ്രീകടാക്ഷം മതിലകത്തു പൂത്തൊരു കാലം അന്നത്തെ തമ്പുരാന്മാർ അലങ്കരിച്ച കൊട്ടാരത്തിൽ എല്ലുന്തിയ മഞ്ചലിലേറി എഴുന്നള്ളും രാജാവേ - രാജാവേ മഹാരാജാവേ (ജന്മദിനം..) ദേവേന്ദ്രപ്പട്ടുടുത്തും ദണ്ഡക്കോൽ കയ്യിലെടുത്തും ശൃംഗാര ശ്രീകടാക്ഷം തിരുമിഴികൾക്കുള്ളിൽ നിറച്ചും കുന്നത്തെ തമ്പുരാന്മാർ ഇളകിയാടും കൊട്ടാരത്തിൽ മഞ്ചങ്ങളിലംഗനമാരെ മയക്കുന്ന രാജാവേ - രാജാവേ മഹാരാജാവേ (ജന്മദിനം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmadinam

Additional Info