വിസ്ക്കി കുടിക്കാൻ വെള്ളിക്കിണ്ടി

വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി
ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി
സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍
സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി..)
ചപ്പാത്തി ചപ്പാത്തി ചപ്പാത്തി

പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട്ലറയ്യരേ
പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ
പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ

ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹല്ലോ ഡിയര്‍ പാറുക്കുട്ടീ പങ്കീ നങ്ങേലീ
തങ്കവള കൈകൊട്ടി കളിച്ചാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ പാടിയാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍
വാസുദേവൻ ജഗന്നാഥൻ
നാരദാദി മുനികുല സേവിതൻ കൃഷ്ണൻ
നാരദാദി മുനികുല സേവിതൻ കൃഷ്ണൻ

വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി
കിണ്ടീ കിണ്ടീ കിണ്ടീ
ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി
റണ്ടീ റണ്ടീ റണ്ടീ
സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍
സാനറ്റജന്‍ കൊണ്ടു ചപ്പാത്തി
ചപ്പാത്തി ചപ്പാത്തി ചപ്പാത്തി
കമോൺ എവരിബഡി
കിണ്ടീ കിണ്ടീ കിണ്ടീ റണ്ടീ റണ്ടീ റണ്ടീ
കിണ്ടീ കിണ്ടീ കിണ്ടീ റണ്ടീ റണ്ടീ റണ്ടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Whisky kudikkaan

Additional Info