സുകുമാരകലകൾ സ്വർണ്ണം പൊതിയും

സുകുമാരകലകൾ സ്വർണ്ണം പൊതിയും
ഭഗവതീ വിഗ്രഹമേ നിന്റെ
പുറംകാൽ മൂടും മുടിയിൽ ചൂടുവാൻ
ഒരു കുല മുന്തിരിപ്പൂക്കൾ
ചിറകുള്ള മുന്തിരിപ്പൂക്കൾ
(സുകുമാര...)

മന്ത്രത്തിൽ കുതിർത്തൊരാ‍ളണിയിച്ചതോ നിന്റെ
ഗന്ധർവൻ കൊണ്ടു വന്നു തൊടുവിച്ചതോ
മനസ്സിൽ കണ്ടത് മെത്തയിൽ വീഴ്ത്തുമീ
മൃഗമദതിലകങ്ങൾ നെറ്റിയിൽ
മൃഗമദതിലകങ്ങൾ
എനിക്കുവേണം ഇവ എനിക്കു വേണം
സുകുമാരകലകൾ സ്വർണ്ണം പൊതിയും
ഭഗവതീ വിഗ്രഹമേ

കന്ദർപ്പൻ കൊണ്ടു വന്നു നടക്കു വെച്ചോ -യുദ്ധ
തന്ത്രത്തിൽ ജയിച്ചു നീ പിടിച്ചെടുത്തോ
മിഴികൾക്കുള്ളിലെ പൊയ്കയിൽ നീന്തുമീ
കൊടിയടയാളങ്ങൾ മദനന്റെ കൊടിയടയാളങ്ങൾ
എനിക്കു വേണം ഇവ എനിക്കു വേണം (സുകുമാര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Sukumarakalakal

Additional Info