ജനമനസ്സിൻ

പ പ മപ മപ മഗ രിഗ രിസ സരിഗമ ഗ രി
പ പ മപ മപ മഗ രിഗ രിസ സരിഗമ ഗ സ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായ് പുലരൊളിപോൽ വാ
കാത്തിരുന്നൊരു ജനത 
വന്നേ ഈ നാടിനു പെരുമ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായ് പുലരൊളിപോൽ വാ
കാത്തിരുന്നൊരു ജനത 
വന്നേ ഈ നാടിനു പെരുമ
വഴിമാറുക നീതിരഥം ഇതിലേ..
അണിയണിയായ്.. അണയുക കൂട്ടരേ..
പുതുനിയമം ജനഹിതമാകയായ്..

അണിയണിയായ്.. അണയുക കൂട്ടരേ..
പുതുനിയമം ജനഹിതമാകയായ്..

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായ് പുലരൊളിപോൽ വാ
കാത്തിരുന്നൊരു ജനത 
വന്നേ ഈ നാടിനു പെരുമ

പതിരും മലരും കതിരും തിരിയും നാളെ
നാടിൻ നാഥൻ കൂടെ..
തെളിയും ചെളിയും വഴിയും തെളിയും നാളെ
നാടിൻ തോഴൻ കൂടെ..
ഒരു പുതുയുഗമിതിലേ.. ഇരുളുകളകലേ പോയ്
പൊരുളുകൾ നിറയേ വിരിയുവതിവിടെ 
അതിനായൊരുങ്ങുക നാം.. ഉണരാം.. ഉയരാം.... 
അണിയണിയായ്.. അണയുക കൂട്ടരേ..
ഒരു മനസ്സായ് ജനപഥമാകവേ..

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായ് പുലരൊളിപോൽ വാ
കാത്തിരുന്നൊരു ജനത 
വന്നേ ഈ നാടിനു പെരുമ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായ് പുലരൊളിപോൽ വാ
കാത്തിരുന്നൊരു ജനത 
വന്നേ ഈ നാടിനു പെരുമ
വഴിമാറുക നീതിരഥം ഇതിലേ..
അണിയണിയായ്.. അണയുക കൂട്ടരേ..
പുതുനിയമം ജനഹിതമാകയായ്..

അണിയണിയായ്.. അണയുക കൂട്ടരേ..
പുതുനിയമം ജനഹിതമാകയായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janamanassin

Additional Info

Year: 
2021

അനുബന്ധവർത്തമാനം