ഇതു നല്ല തമാശ

ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ
ചിലർ ചിരിക്കുന്നു ചിലർ കരയുന്നു
ചിരി വിറ്റു കണ്ണീർ ചിലർ  വാങ്ങുന്നു
ചിരിച്ചാൽ ലാഭം കരഞ്ഞാൽ നഷ്ടം
ഈ വ്യാപാരം എത്ര നിസ്സാരം
ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ
ഉത്തരം കിട്ടാതെ നമ്മൾ
ചോദ്യങ്ങൾ ചോദിച്ചു കുഴയും
അക്കരപ്പച്ചകൾ തേടി
അലകടൽ നീന്തി നാം തളരും

എന്നും മരിക്കുന്നു നമ്മൾ
എന്നിട്ടും ജീവിപ്പൂ  നമ്മൾ
ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ
ചിരിയുടെ താലത്തിൽ തിളങ്ങും
കണ്ണീരും മുത്തായ് ചിലപ്പോൾ
ആടലിൻ മുകിലിൽ തെളിയും

ആഹ്ലാദമഴവില്ലും ചിലപ്പോൾ
എല്ലാം മറക്കുന്നു വാനം
എല്ലാം സഹിക്കുന്നു ഭൂമി
ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithu nalla thamasa

Additional Info

അനുബന്ധവർത്തമാനം