കോപം കൊള്ളുമ്പോൾ
കോപം കൊള്ളുമ്പോൾ നൂറുവയസ്സ്
കൊഞ്ചിക്കുഴയുമ്പോൾ അഞ്ചുവയസ്സ്
കണ്ണിലെ നഭസ്സിനു കോടി വയസ്സ് എൻ കണ്മണീ
കണ്മണീ നിനക്കെത്ര വയസ്സ് (കോപം...)
ഉള്ളിൽ കനിവിന്റെ തൂവെണ്ണ നിറഞ്ഞാൽ
ഉയിരും കണ്ണനായ് നൽകുന്ന രാധ
പിണങ്ങിപ്പോയെങ്കിലൊളിയമ്പിൻ ജാഥ
ഒടുങ്ങുകില്ല നിൻ പരിഭവഗാഥ
കൂടെ നീ വേണം നീയില്ലയെങ്കിൽ
കൂട്ടം തെറ്റിയ കുഞ്ഞായ് ഞാൻ മാറും (കോപം..)
സ്വന്തം സ്വപ്നങ്ങൾ തോറ്റോടിയാലും
സന്ധി ചെയ്യാത്ത തന്റേടക്കാരി
വ്യഥയിൽ കളകണ്ഠമിടറുന്ന നേരം
കഥയില്ലാത്തൊരു പാവാടക്കാരി
കൂടെ നീ വേണം നീയില്ലയെങ്കിൽ
കൂട്ടം തെറ്റിയ കുഞ്ഞായ് ഞാൻ മാറും (കോപം....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kopam kollumbol
Additional Info
ഗാനശാഖ: