ഇരുവഴിയേ

ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ
പേരറിയാ നോവുകളാൽ 
രാവുകളോ നീറുകയായ് 
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നുവീണ മൗനമേ
വിദൂരമെന്റെ വേനലിൽ 
വരാതെ നിന്ന മേഘമേ 
പകൽ ചുരം നീളുകയോ 
അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ
ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ

മായുമീ വഴിയിൽ വെയിലിൽ 
കാത്തു നിന്നിടവേ തനിയേ
പെയ്തു നീ മഴയായ്
അനുവാദം തിരയാതെ
നീറുമെൻ മിഴിയിൽ ഇരുളോ
താനെ നീ പടരും നിലവോ
ദൂരെ നാം അലയും കഥയേതും അറിയാതെ
ഒരായിരം നിറങ്ങളായ് വിടർന്ന കിനാവിലെ വിലോലമാം നേരം 
സ്വകാര്യമായ് പറഞ്ഞതും മറന്നു
വിമൂകമായ് അകന്നു നീ പോയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iruvazhiye